27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad ചാവക്കാട് തിരുവത്ര കോട്ടപ്പുറത്ത് സി.പി.എം.-കോൺഗ്രസ് സംഘർഷം : നഗരസഭ കൗൺസിലർ അടക്കം അഞ്ച് പേർക്ക്  പരിക്ക്.

ചാവക്കാട് തിരുവത്ര കോട്ടപ്പുറത്ത് സി.പി.എം.-കോൺഗ്രസ് സംഘർഷം : നഗരസഭ കൗൺസിലർ അടക്കം അഞ്ച് പേർക്ക്  പരിക്ക്.

142

ചാവക്കാട് തിരുവത്ര കോട്ടപ്പുറത്ത് സി.പി.എം.-കോൺഗ്രസ് സംഘർഷം : നഗരസഭ കൗൺസിലർ അടക്കം അഞ്ച് പേർക്ക്  പരിക്ക്. നഗരസഭ മൂന്നാം വാർഡ്  കൗൺസിലർ പ്രിയ മനോഹരൻ, സി.പി.എം  തിരുവത്ര ലോക്കൽ കമ്മിറ്റി അംഗം പി.എസ് മുനീർ, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ പുത്തൻകടപ്പുറം ചാലിൽ മിദ്‌ലാജ്,ചാലിൽ അഫ്നാസ്,കാളീടകത്ത് ബിലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. കോട്ടപ്പുറം സെന്ററിൽ ദേശീയ പാത സർവീസ് റോഡിൽ മാർഗ തടസ്സം സൃഷ്ടിച്ച്  കൂട്ടം കൂടി നിന്നിരുന്ന ഇവരോട് വഴിയിൽ നിന്ന് മാറി നിൽക്കുവാൻ ആവശ്യപ്പെട്ടതാണ് തങ്ങളെ ആക്രമിക്കാൻ കാരണമെന്ന്കൗൺസിലറും, സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും പറഞ്ഞു എന്നാൽ കോട്ടപ്പുറം സെന്ററിൽ വെച്ചു തങ്ങളെ അകാരണമായി  സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന്  യുത്ത്  കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. പരിക്കേറ്റ കൗൺസിലർ, ലോക്കൽ കമ്മിറ്റി അംഗം എന്നിവരെ താലൂക്ക്ആശുപത്രിയിലും യുത്ത്  കോൺഗ്രസ്  പ്രവർത്തകരായ മൂന്ന് പേരെ ആദ്യം മുതുവുട്ടൂരിലെ രാജ ആശുപത്രിയിലും, പിന്നീട് വിദഗ്ധ  ചികിത്സയ്ക്കായി  തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലിസ്  അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!