കുന്നംകുളം പാറേമ്പാടത്ത് ഓട്ടോറിക്ഷ കാറില്‍ ഇടിച്ച് അപകടം

കുന്നംകുളം പാറേമ്പാടത്ത് മദ്യലഹരിയില്‍ ഓടിച്ച ഓട്ടോറിക്ഷ കാറില്‍ ഇടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. ഓട്ടോറിക്ഷ ഡ്രൈവര്‍ മേഴത്തൂര്‍ കിഴക്കേകോടനാട് സ്വദേശി 40 വയസ്സുള്ള രതീഷിനെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച വൈകിട്ട് മൂന്നരയോടെ പാറേമ്പാടം താഴത്തെ പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ദിശ തെറ്റിച്ചെത്തി എതിര്‍ശയില്‍ വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഓട്ടോറിക്ഷ ഉയര്‍ത്തി മാറ്റി. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

ADVERTISEMENT
Malaya Image 1

Post 3 Image