27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam എസ് ഡി പി ഐ 2024-27 വര്‍ഷത്തെ കുന്നംകുളം നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.

എസ് ഡി പി ഐ 2024-27 വര്‍ഷത്തെ കുന്നംകുളം നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.

95

എസ് ഡി പി ഐ 2024-27 വര്‍ഷത്തെ കുന്നംകുളം നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.
കരിക്കാട് അല്‍ അമീന്‍ സ്‌കൂളില്‍ വെച്ച് നടന്ന പ്രതിനിധിസഭ പാര്‍ട്ടി സംസ്ഥാന സമിതി അംഗം എം. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. കബീര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ബാബു വാഴപ്പുള്ളി, ഓര്‍ഗനൈസിംങ് സെക്രട്ടറി സലീം പഴുന്നാന, ആശിഖ് തങ്ങള്‍, യേശുദാസ്, ഇഖ്ബാല്‍, തൗഫീഖ്, എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.എം റഫീക്ക് 2021-24 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേണിംങ് ഓഫീസര്‍ ജില്ലാ ഓര്‍ഗനേസിംങ് സെകട്ടറി ഇ.എം. ലത്തീഫ് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.പുതിയ ഭാരവാഹികളായി കെ.കെ. കബീര്‍, പ്രസിഡന്റ പ ബാബു വാഴപ്പുള്ളി, വൈസ് പ്രസിഡന്റ ഷാഹുല്‍ ഹമീദ് തുടങ്ങി അംഗങ്ങളെ തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!