27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu കടവല്ലൂര്‍ പഞ്ചായത്തിലെ ആല്‍ത്തറ മുല്ലപ്പിള്ളിക്കുന്നില്‍ മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാരുടെ ഏതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു.

കടവല്ലൂര്‍ പഞ്ചായത്തിലെ ആല്‍ത്തറ മുല്ലപ്പിള്ളിക്കുന്നില്‍ മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാരുടെ ഏതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു.

42

കടവല്ലൂര്‍ പഞ്ചായത്തിലെ ആല്‍ത്തറ മുല്ലപ്പിള്ളിക്കുന്നില്‍ മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാരുടെ ഏതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണു മണ്ണുമാന്തി യന്ത്രങ്ങള്‍ കൊണ്ടുവന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മുല്ലപ്പിള്ളിക്കുന്നില്‍ കനത്തതോതില്‍ മണ്ണെടുപ്പു നടത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ഫലമായാണ് ഇത് നിര്‍ത്തിവച്ചത്. കുന്നിന്റെ അവശേഷിക്കുന്ന ഭാഗം കൂടി ഇല്ലാതാക്കാനുള്ള ശ്രമം എന്തു വിലകൊടുത്തും എതിര്‍ക്കുമെന്നു നാട്ടുകാര്‍ പറഞ്ഞു.ദേശീയപാത നിര്‍മാണ ജോലികളുമായി ബന്ധപ്പെട്ടു അധികൃതരുടെ അനുമതിയോടെയാണു മുല്ലപ്പിള്ളിക്കുന്നില്‍ മണ്ണെടുക്കാന്‍ എത്തിയത് എന്നാണു സൂചന.

ADVERTISEMENT
error: Content is protected !!