26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu കോട്ടോല്‍ ശൈഖ് വലിയുള്ളാഹി ശംസുല്‍ ആരിഫീന്‍ ബിരാവുണ്ണി മുസ്സ്‌ലിയാരുടെ 49-ാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി പ്രഭാഷണവും...

കോട്ടോല്‍ ശൈഖ് വലിയുള്ളാഹി ശംസുല്‍ ആരിഫീന്‍ ബിരാവുണ്ണി മുസ്സ്‌ലിയാരുടെ 49-ാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി പ്രഭാഷണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു.

52

കോട്ടോല്‍ ശൈഖ് വലിയുള്ളാഹി ശംസുല്‍ ആരിഫീന്‍ ബിരാവുണ്ണി മുസ്സ്‌ലിയാരുടെ 49-ാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി പ്രഭാഷണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം നിര്‍വഹിച്ചു.മഹല്ല് പ്രസിഡണ്ട് വി.എ ഉമ്മര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് സമസ്ത തൃശൂര്‍ ജില്ലാ ട്രഷറര്‍ സുലൈമാന്‍ ദാരിമി ഏലംകുളം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് ഹാഫിള് സഈദ് അഹ്‌സനി അല്‍ ഹിഖ്മി ദുആ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് അലിയാര്‍ തങ്ങള്‍ അന്‍വറി അല്‍ ബുഖാരി മണ്ണാര്‍ക്കാട് ദുആക്ക് നേതൃത്വം നല്‍കി. മഹല്ല് ട്രഷറര്‍ കെ.എ ഷാഹു, മഹല്ല് പരിപാലന സമിതി സെക്രട്ടറിഎം. എം ഇബ്രാഹിം മുസ്ലിയാര്‍, കോട്ടോല്‍ മഹല്ല് സെന്‍ട്രല്‍ ജുമാമസ്ജിദ് പരിപാലന സമിതി വൈസ് പ്രസിഡണ്ട് എം. കെ അബ്ദുല്‍ ഗനിയ്യ് , മഹല്ല് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ച കാലത്ത് പത്ത് മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കുന്ന ഭക്ഷണ വിതരണത്തോടുകൂടി ആണ്ട് നേര്‍ച്ചയ്ക്ക് സമാപനമാവും

ADVERTISEMENT
error: Content is protected !!