32.3 C
Kunnamkulam
Saturday, October 31, 2026
Home Bureaus Kunnamkulam കുന്നംകുളം ഉപജില്ല സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കമായി.

കുന്നംകുളം ഉപജില്ല സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കമായി.

102

കുന്നംകുളം ഉപജില്ല സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കമായി. ഒക്ടോബര്‍ 7, 8, 9, തീയതികളിലായി കുന്നംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തിലാണ് ഉപജില്ല കായികമേള നടക്കുന്നത്. മേളക്ക് തുടക്കം കുറിച്ചുകൊണ്ട് കുന്നംകുളം എ ഇ ഓ എ.മൊയ്തീന്‍ പതാക ഉയര്‍ത്തി. പബ്ലിസിറ്റി കണ്‍വീനര്‍ പി.എന്‍ ഗോപാലകൃഷ്ണന്‍, സബ്ജില്ലാ സ്‌പോര്‍ട്‌സ് & ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജീഷ് മാസ്റ്റര്‍, റിസപ്ഷന്‍ കണ്‍വീനര്‍ ജിജു മാസ്റ്റര്‍, സി.സി ഷെറി, ജാബിര്‍ മാസ്റ്റര്‍, ഡെന്നി മാസ്റ്റര്‍, സിജു മാസ്റ്റര്‍, കുന്നംകുളം ഗവ.മോഡല്‍ ബോയ്‌സ് സ്‌കൂള്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ പി.എം ശ്രീനേഷ് എന്നിവര്‍ സംബന്ധിച്ചു. തിങ്കളാഴ്ച്ച രാവിലെ 9 ന് മത്സരങ്ങള്‍ ആരംഭിച്ചു. സീനിയര്‍ ഗേള്‍സ്, ബോയ്‌സ് വിഭാഗങ്ങളില്‍ നടന്ന 3000 മീറ്റര്‍ ഓട്ടത്തോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്.

ADVERTISEMENT
error: Content is protected !!