28.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery ശ്രീകൃഷ്ണ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എതിരില്ലാതെ എസ്എഫ്‌ഐ

ശ്രീകൃഷ്ണ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എതിരില്ലാതെ എസ്എഫ്‌ഐ

244

കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ശ്രീകൃഷ്ണയില്‍ എസ്എഫ്‌ഐ. പാനല്‍ ഏതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ചയാണ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കലാലയങ്ങളിലെ യൂണിയന്‍ ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് അനന്തുവും ജനറല്‍ സെക്രട്ടറിയായി മന്യയും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരായി അനശ്വര അകിനേഷ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

അനുശ്രീ (വൈസ് ചെയര്‍പേഴ്‌സന്‍), ഹര്‍ഫിയ (ജോയിന്റ് സെക്രട്ടറി), ജ്യോതിക (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), കൃഷ്ണ (സ്റ്റുഡന്റ് എഡിറ്റര്‍) അനന്തകൃഷ്ണന്‍ (ജനറല്‍ ക്യാപ്റ്റന്‍) എന്നിവരാണ് കോളേജ് യൂണിയന്‍ ഭാരവാഹികളായി ഏതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ അസോസിയേഷന്‍ പ്രതിനിധികളായും എസ്.എ ഐ പാനലില്‍ മത്സരിച്ചവര്‍ ഏതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ADVERTISEMENT
error: Content is protected !!