25.7 C
Kunnamkulam
Thursday, July 30, 2026
Home Bureaus Perumpilavu വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് സമ്മേനത്തിന് ഇന്ന് തുടക്കമാകും

വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് സമ്മേനത്തിന് ഇന്ന് തുടക്കമാകും

 

പെരുമ്പിലാവ് ആല്‍ത്തറ എല്‍ എം യു പി സ്‌ക്കൂളില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. അനീസ് പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ല വരണാധികാരി ഉമൈറ കെ എസ് ഉത്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. അനീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെകട്ടറി ഷെമീറ നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും, ജില്ലാ കമ്മറ്റിയംഗം ഷാജഹാന്‍ എളനാട്, അഷ്‌റഫ് മങ്ങാട് എന്നിവര്‍ തെരെഞ്ഞെടുപ്പിനു നേതൃത്വം വഹിക്കും. മണ്ഡലം പ്രസിഡന്റ് എം. എച്ച് റഫീഖ്, സെക്രട്ടറി എം എ കമറുദീന്‍ എന്നിവര്‍ സംസാരിക്കും. 14 ന് വൈകീട്ട് 5 ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷെഫീഖ് പെരുമ്പിലാവ് ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.കെ അസ്ലം അധ്യക്ഷത വഹിക്കും. പൊതു സമ്മേളനത്തില്‍ മണ്ഡലം , പഞ്ചായത്ത് നേതാക്കള്‍ പങ്കെടുത്തു സംസാരിക്കും

ADVERTISEMENT
error: Content is protected !!