പ്രായമായവര്‍ക്ക് ഒത്തുകൂടുവാനും സൗഹ്യദങ്ങള്‍ പങ്കുവെക്കുക, ഉല്ലാസ യാത്രകള്‍ നടത്തുക എനനതാണ് ലക്ഷ്യം. പകല്‍വീട് എന്ന ആശയം പഞ്ചായത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും കൂട്ടായ്മ ഉദ്ദേശിക്കുന്നുണ്ട്. രൂപീകരണയോഗം പഞ്ചായത്ത് മെമ്പര്‍ വിജിത പ്രജി ഉദ്ഘാടനം ചെയ്തു. മെമ്പര്‍ ഡെനീസ് അദ്ധ്യക്ഷത വഹിച്ചു. ആശാ വര്‍ക്കര്‍മാരായ ബീന , ജോസ്മി, അങ്കണവാടി ടീച്ചര്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളായ ടി.ടി കുമാരന്‍, വേലായുധന്‍, അമ്മു എന്നിവരെ ആദരിച്ചു. വയോജന വേദി ഭാരവാഹികളായി എ.കെ. സൈമണ്‍ പ്രസിഡണ്ട്, ഇ.കെ സരസ്വതി സെക്രട്ടറി, ടി.കെ. ചന്ദ്രന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു
ADVERTISEMENT