ഓള്‍ കേരള കാര്‍പ്പന്റേഴ്‌സ് അസോസിയേഷന്റെ തലപ്പിള്ളി താലൂക്ക് ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

 

ഓള്‍ കേരള കാര്‍പ്പന്റേഴ്‌സ് അസോസിയേഷന്റെ തലപ്പിള്ളി താലൂക്ക് ജനറല്‍ ബോഡി യോഗം വടക്കാഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിന്‍ വെച്ച് നടന്നു. എ.കെ.സി.എ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ അദ്ധ്യക്ഷനായ യോഗം സംസ്ഥാന പ്രസിഡന്റ് വിനോദ് കൊല്ലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് കുമാര്‍ ജി ആലപ്പുഴ മുഖ്യപ്രഭാക്ഷണവും, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സംഘടന വിശദീകരണവും നടത്തി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി നിതീഷ് കാണിപ്പയ്യൂര്‍ താലൂക്ക് തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി നിജിത്ത്, ഖജാന്‍ജി സുശാന്ത്, ജില്ലാ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ താലൂക്ക് കമ്മിറ്റി ഭാരവാഹികളായി അജിത് കുമാര്‍ പ്രസിഡന്റ്, കൃഷ്ണകുമാര്‍ വൈസ്.പ്രസിഡന്റ്, ശിവദാസ് സെക്രട്ടറി, ഷാജു അസി. സെക്രട്ടറി, നിശാന്ത് ഖജാര്‍ജി എന്നിവരടങ്ങിയ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.

 

ADVERTISEMENT
Malaya Image 1

Post 3 Image