സിപിഐഎം പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല ലോക്കല്‍ സമ്മേളനം ചെറായി സുരന്‍ നഗറില്‍ നടത്തി

നാക്കോല സെന്ററില്‍ പതാക ഉയര്‍ത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ചെറായി സുരന്‍ നഗറില്‍ വി താജുദ്ദീന്റെ അധ്യക്ഷതയില്‍ ജില്ലാ കമ്മിറ്റി അംഗം എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു. എം കെ ബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ കെ അക്ബര്‍ എംഎല്‍എ, എ. ഡി ധനീപ്, ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, ഏരിയ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി എ ഡി ധനീപിനെ തിരഞ്ഞെടുത്തു. പുന്നയൂര്‍ക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു എ. ഡി ധനീപ്.

ADVERTISEMENT
Malaya Image 1

Post 3 Image