പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അറുപതാം ജന്മദിനത്തോട് അനുബന്ധിച്ച് ആസാദ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ കാരുണ്യ സ്പര്‍ശം മെഗാ നേത്ര മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് കുന്നംകുളത്ത് തുടക്കമായി.വിവിധ ശസ്ത്രക്രിയകള്‍ക്കും തുടര്‍ ചികിത്സക്കുമായി തെരഞ്ഞെടുത്ത 48 പേര്‍ക്ക് രണ്ട് ഘട്ടമായി അടുത്ത ദിവസങ്ങളില്‍ തന്നെ ചികിത്സകള്‍ സാധ്യമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുന്നംകുളം ടൗണ്‍ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ:സി ബി.രാജീവ്, യുഡിഎഫ് കുന്നംകുളം നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്മാരായ തോമസ്, മുരളീധരന്‍ അമ്പലപ്പാട്ട്, മിഷ സെബാസ്റ്റ്യന്‍ കൗണ്‍സിലര്‍ ലബീബ് ഹസ്സന്‍, റോഷിത് രവി എന്നിവര്‍ പങ്കെടുത്തു.
ആസാദ് ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ സലീല്‍ അറക്കല്‍, ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ മാരായ, പി എം യൂസഫ്, സുലൈമാന്‍ കടവല്ലൂര്‍, ആബിദ വടുതല, അഷറഫ് മാനംകണ്ടത്, മനാഫ് എരുമപ്പെട്ടി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
കാരുണ്യ സ്പര്‍ശം മെഗാ നേത്ര മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് കുന്നംകുളത്ത് തുടക്കമായി
ADVERTISEMENT