27 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty എരുമപ്പെട്ടി പഞ്ചായത്തിൽ എൽസിഡി പ്രൊജക്ടർ വിതരണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തൽ

എരുമപ്പെട്ടി പഞ്ചായത്തിൽ എൽസിഡി പ്രൊജക്ടർ വിതരണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തൽ

എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയ എല്‍സിഡി പ്രൊജക്ടറും സ്‌ക്രീനും വിതരണം ചെയ്തതില്‍ വ്യാപകമായക്രമകേട് നടന്നതായി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ രേഖ ചമച്ച് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാലിന്റെ സഹായത്തോടെ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി പഞ്ചായത്തില്‍ നിന്നും ആനുകൂല്യം പറ്റിയതായും അതിന് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നതായും ചൂണ്ടികാട്ടി എരുമപ്പെട്ടി മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ എന്‍.കെ കബീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് നടപടി . വ്യാജരേഖ ചമച്ച് നേടിയ ആനുകൂല്യം പലിശ സഹിതം തിരിച്ച് വസൂലാക്കുവാനും ക്ലബ് ഭാരവാഹികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ പഞ്ചായത്ത് പ്രസിഡണ്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. നിയമാനുസൃതം രജിസ്‌ട്രേഷനുള്ള ക്ലബ്ബുകളെ ഒഴിവാക്കിയാണ് വ്യാജരേഖ ചമച്ച ക്ലബ്ബുകള്‍ക്ക് ആനുകൂല്യം നല്‍കിയത്. ഇത് യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്.
. കഴിഞ്ഞ കാലങ്ങളില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് സി.പി.എം ഭരണ സമിതി നടത്തിയ അഴിമതികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എരുമപ്പെട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എം നിഷാദ്, പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ലീഡര്‍ എന്‍.കെ കബീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!