31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Velur 66-മത് ഉപജില്ല സ്‌കൂള്‍ കായികമേളയില്‍ പന്നിത്തടം ചിറമനങ്ങാട് കോണ്‍കോഡ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി

66-മത് ഉപജില്ല സ്‌കൂള്‍ കായികമേളയില്‍ പന്നിത്തടം ചിറമനങ്ങാട് കോണ്‍കോഡ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി

125

കുന്നംകുളം ഗവണ്മെന്റ് ബോയ്‌സ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ വച്ച് നടന്ന 66-മത് ഉപജില്ല സ്‌കൂള്‍ കായികമേളയില്‍ പന്നിത്തടം ചിറമനങ്ങാട് കോണ്‍കോഡ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ജൂനിയര്‍ -സബ് ജൂനിയര്‍ സീനിയര്‍ – കിഡ്ഡീസ് വിഭാഗങ്ങളിലായി 28 സ്വര്‍ണവും, 19 സില്‍വറും 16 വെങ്കലവുമടക്കം 237 പോയിന്റ് നേടിയാണ് സ്‌കൂള്‍ ഈ വര്‍ഷവും വിജയം നിലനിര്‍ത്തിയത്.
എല്‍.പി മിനി ഗേള്‍സ് വിഭാഗം വ്യക്തിഗത ചാമ്പ്യനായി ഇഷാന്‍ വാലിയില്‍ ഫിറോസ്, സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ജിഷ്ണ. ഢ. ഡ, ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ ആദിത് സുധീറും വ്യക്തിഗത ചാമ്പ്യനായും തെരഞ്ഞെടുത്തു.വിജയികളെ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും, പി.ടി.എ.യും ചേര്‍ന്ന് അഭിനന്ദിച്ചു.സ്‌കൂള്‍ അങ്കണത്തില്‍ വിജയാഘോഷവും സംഘടിപ്പിച്ചു.സ്‌കൂള്‍ ട്രസ്റ്റ് സെക്രട്ടറി ഉമ്മര്‍കടങ്ങോട്, മാനേജര്‍ ആര്‍.എം. ബഷീര്‍, പ്രിന്‍സിപ്പല്‍ പി.എം.ഹംസ, വൈസ് പ്രിന്‍സിപ്പല്‍ രാജി പ്രകാശ് എന്നിവര്‍ സംബന്ധിച്ചു. പരിശീലകരായ സുമപ്രകാശ്, അജയ്. എം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ADVERTISEMENT
error: Content is protected !!