കുന്നംകുളം താലൂക്ക് ആശുപത്രി ദന്ത ചികിത്സാ വിഭാഗത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഷെയര്‍ ആന്‍ഡ് കെയര്‍. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്യാമറയും ഡെന്റല്‍ ചെയറും അനുബന്ധ ഉപകരണങ്ങളും കൈമാറി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സോമശേഖരന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ കൗണ്‍സിലറും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ : എ.വി മണികണ്ഠന്‍, ഷെമീര്‍ ഇഞ്ചിക്കാലയില്‍, സക്കറിയ ചീരന്‍ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT