കുട്ടികളുടെ കലാ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി നെല്ലുവായ് ഗ്രാമീണ തിയ്യറ്റര്‍ ഹബ്ബ് എന്ന പേരില്‍ നാടക പരിശീലന കളരി ആരംഭിച്ചു. നെല്ലുവായ് മുല്ലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കോമരത്തിന്റെ വീട്ടില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് കളരി നടത്തുന്നത്. മുല്ലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കോമരം ഗംഗാധരന്‍ വിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമീണ തിയ്യേറ്റര്‍ ഹബ്ബ് പ്രസിഡന്റ് സുഭാസ് കാവുങ്ങല്‍ അധ്യക്ഷനായി. സൗജന്യമായി നല്‍കുന്ന പരിശീലനം ഒരു വര്‍ഷം നീണ്ടുനില്‍ക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9747368106 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ADVERTISEMENT