മരത്തംകോട് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച ലാപ്‌ടോപ്പുകള്‍ കൈമാറി

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച ലാപ്‌ടോപ്പുകള്‍ ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍ പ്രിന്‍സിപ്പല്‍ ബീന ടീച്ചര്‍ക്ക് കൈമാറി. പിടിഎ പ്രസിഡണ്ട് റജുല അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.എം.സി ചെയര്‍മാന്‍ ശങ്കരനാരായണന്‍, എം.പി.ടി.എ പ്രസിഡണ്ട് സുനിത അജി, പി.ടി.എ വൈസ് പ്രസിഡണ്ട് അഷറഫ് ചിറമനങ്ങാട്, അജിത് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ ടോയ്‌ലറ്റ് ബ്ലോക്കിലേക്കുള്ള ജില്ലാ പഞ്ചായത്ത് അനുവദിച്ച ഇന്‍സിനറേറ്ററും ചടങ്ങില്‍ കൈമാറി. ജില്ലാ പഞ്ചായത്ത് വിദ്യാലയത്തിന്റെ നവീകരണത്തിനായി 10 ലക്ഷം രൂപ കൂടി അനുവദിച്ചതായി ജലീല്‍ ആദൂര്‍ അറിയിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image