മഹാരാഷ്ട്രയില്‍ വെച്ച് നടന്ന നാഷ്ണല്‍ ഡിജിറ്റല്‍ ഫെസ്റ്റില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന് മികച്ച നേട്ടം

 

ആറിനങ്ങളില്‍ നാലിലും വിജയം നേടി . മഹാരാഷ്ട്രയിലെ പ്രകാശ് പബ്ലിക് സ്‌ക്കൂളില്‍ വെച്ചു നടന്ന നാഷ്ണല്‍ ഡിജിറ്റല്‍ ഫെസ്റ്റില്‍ ടെക്ക് ട്ടോക്ക് ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ എയ്ഹം ബിച്ച ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെബ് സെറ്റ് ഇനത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ മിഥിലാജ് , സയ സഖരിയ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി , റോബോട്ടിക്ക് ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ നാമിര്‍ നിഷാദ് , ജുനൈദ് ഷെജിം , സാലം ബിന്‍ സക്കീര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും ടെക് ട്ടോക്ക് ഇനത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ബര്‍സ രണ്ടാം സ്ഥാനവും നേടി. .വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന പതിനാലംഗ ടീമാണ് വ്യഴാഴ്ച രാവിലെ പതിനൊന്നോടെ മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടത് .അന്‍സാറില്‍ നിന്നും ജൂനിയര്‍ ,സീനിയര്‍ എന്നീ കാറ്റഗറികളിലായി റോബോട്ടിക്ക്, വെബ് സെറ്റ് , ടെക്ക് ട്ടോക്ക് എന്നീ മൂന്ന് ഇനങ്ങളിലെ മത്സരങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത് നാഷ്‌നല്‍ ഡിജിറ്റില്‍ ഫെസ്റ്റ് മത്സരങ്ങളില്‍ പഞ്ചാബ് മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമുള്ള അമ്പതോളം സ്‌ക്കൂളുകളില്‍ നിന്നായി ഇരു നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു .