പണം ചോദിച്ചത് നൽകാത്തതിലുള്ള വ്യക്തിവൈരാഗ്യത്തിൽ പെരുമ്പിലാവിൽ ചപ്പാത്തി കട അടിച്ചു തകർത്തു. പെരുമ്പിലാവ് സ്വദേശി ഹൈദ്രോസിന്റെ ഉടമസ്ഥതയിൽ പെരുമ്പിലാവ് ആനക്കല്ലിൽ പ്രവർത്തിക്കുന്ന ടേസ്റ്റി ഫുഡ് ചപ്പാത്തി കടയാണ് അക്രമി അടിച്ച് തകർത്തത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.
അക്രമി കടയുടമയോട്
പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്നുള്ള വ്യക്തിവൈരാഗ്യത്തിൽ ഇരുമ്പ് വടിയുമായി ചപ്പാത്തി കടയിൽ എത്തിയ അക്രമി മുൻവശത്തെ ഗ്ലാസും, സ്ഥാപനത്തിലെ ഫൈബർ ഡോറും ഉൾപ്പെടെയുള്ളവ തല്ലി തകർക്കുകയായിരുന്നു. സംഭവത്തിൽ 25,000 ത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. പെരുമ്പിലാവ് ആനക്കല്ല് സ്വദേശി രാജേഷിനെതിരെ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ADVERTISEMENT