കുന്നംകുളം – ഗുരുവായൂര്‍ റോഡില്‍ സ്വകാര്യബസ് കാറില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മുന്‍പില്‍ പോവുകയായിരുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ ഇടിക്കുകയായിരുന്നു വെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പുറകുവശവും ബസ്സിന്റെ മുന്‍വശവും ഭാഗികമായി തകര്‍ന്നു. അപകടത്തില്‍ കാറിന് 25,000 ത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കാറുടമ പറഞ്ഞു.
സംഭവത്തില്‍ അപകടത്തിനിടയാക്കിയ പട്ടാമ്പി ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൃഷ്ണ ബസ് കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കുന്നംകുളം – ഗുരുവായൂര്‍ റോഡില്‍ സ്വകാര്യബസ് കാറില്‍ ഇടിച്ച് അപകടം.
ADVERTISEMENT