പെരുമണ്ണൂര്‍ പി.എഫ്.എ. ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണത്തോടനുബന്ധിച്ചു നടത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി.

ചാലിശേരി പെരുമണ്ണൂര്‍ പി.എഫ്.എ. ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണത്തോടനുബന്ധിച്ചു നടത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി. ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥമാണ് ഓണസമ്മാന കൂപ്പണ്‍ വിതരണം നടത്തിയത്. നറുക്കെടുപ്പിന്റെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് കെ. ജയന്‍ നിര്‍വ്വഹിച്ചു. സമ്മാനാര്‍ഹരായവര്‍ക്ക് വിവിധ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി ഗോപിനാഥന്‍, ട്രഷറര്‍ മഹേഷ് കെ, ജോയിന്റ് സെക്രട്ടറി രതീഷ് കെ എന്നിവരും മെമ്പര്‍മാരും നറുക്കെടുപ്പിന് നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image