വേലൂര്‍ സ്‌കൂള്‍ ശതാബ്ദി വാര്‍ഷികവുമായി ബന്ധപെട്ട് ജനപങ്കാളിത്തം കുറഞ്ഞതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം രേഖപെടുത്തി.

വേലൂര്‍ സ്‌കൂള്‍ ശതാബ്ദി വാര്‍ഷികവുമായി ബന്ധപെട്ട് ജനപങ്കാളിത്തം കുറഞ്ഞതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം രേഖപെടുത്തി. തികച്ചും രാഷ്ട്രീയ വല്‍കരിച്ചത് മൂലം പൊതുജന പങ്കാളിത്തം കുറഞ്ഞുവെന്നാണ് ആരോപണം. ഇതിനെതിരെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് പൂര്‍വ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരിക്കുന്നു എന്നാല്‍ പരാതി മുഖവിലക്കെടുക്കാതിരിക്കുകയും വ്യാജ പരാതിയുമായി രംഗത്ത് വരികയുമാണ് പി ടി എ ഭരണ സമിതി ചെയ്തതെന്നും പറയുന്നു. കൂടാതെ സാമൂഹിക മാധ്യമങ്ങളില്‍ പരാതിക്കാരന്റെ പിതാവിനെ കരിവാരി തേക്കാനുള്ള ശ്രമം നടന്നതിനെതിരേയും ശക്തമായ പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് രേഖപെടുത്തി. വരും ദിവസങ്ങളില്‍ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും വേലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image