എരുമപ്പെട്ടി റീച്ച് ഫോര്‍ ദി സ്റ്റാര്‍സിന്റെ 16-ാം വാര്‍ഷികത്തിനോടനുബന്ധിച്ച് എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫ്രിജറേറ്റര്‍ സംഭാവനയായി നല്‍കി.

എരുമപ്പെട്ടി റീച്ച് ഫോര്‍ ദി സ്റ്റാര്‍സിന്റെ 16-ാം വാര്‍ഷികത്തിനോടനുബന്ധിച്ച് എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫ്രിജറേറ്റര്‍ സംഭാവനയായി നല്‍കി. ഇന്ത്യന്‍ കര, നാവിക, വ്യോമ സേനകളിലെ ഉദ്യോഗസ്ഥ തസ്തികകളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ഗനിര്‍ദേശവും പരീക്ഷ പരിശീലന ക്ലാസുകളും സൗജന്യമായി നല്‍കിവരുന്ന സംരംഭമാണ് റീച്ച് ഫോര്‍ ദി സ്റ്റാര്‍സ്. ഇതോനോടകം നിരവധി പേര്‍ കഠിനമായ മത്സര പരീക്ഷകളില്‍ വിജയിക്കുകയും വിവിധ വിഭാഗങ്ങളില്‍ പ്രവേശനം നേടുകയും ചെയ്തിട്ടുണ്ട്. സേനകളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചവരാണ് ഓണ്‍ലൈനായും ഓഫ് ലൈനായും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.വിദ്യഭ്യാസ സാമൂഹിക പ്രവര്‍ത്തകനായ മേജര്‍ കെ.പി.ജോസഫാണ് ഈ സൗജന്യ സംരഭത്തിന് നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിന്റെ ജന്മദിന ആഘോഷത്തിന്റേയും ഭാഗമായാണ് എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മരുന്നുകള്‍ ശീതീകരിച്ച് സൂക്ഷിക്കുന്നതിനായി റഫ്രിജറേറ്റര്‍ നല്‍കിയത്.

ADVERTISEMENT
Malaya Image 1

Post 3 Image