ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ ചര്‍ച്ച സംഘടിപ്പിച്ചു

ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ ബൈഅത്തിന്റെ നിബന്ധന എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിലേക്ക് ഔപചാരിക പ്രവേശനത്തിനുള്ള അനുസരണ പ്രതിജ്ഞയായ ബൈഅത്തിന്റെ നിബന്ധന എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ഗുലാം അഹ്‌മദ് നേതൃത്വം നല്‍കി. വിശുദ്ധ ഖുര്‍ആനിലെ കല്പനകളെ ക്രോഡീകരിച്ചു കൊണ്ട് നിര്‍മിച്ച പത്തു നിബന്ധനകളിലെ മൂന്നും, നാലും, അഞ്ചും, നിബന്ധനകളെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്.

ADVERTISEMENT