എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടൂ അഡ്മിഷന് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനായി ഫോക്കസ് പോയന്റ് സംഘടിപ്പിച്ചു. എരുമപ്പെട്ടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആന്റോ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ എസ് എം സി ചെയര്‍മാന്‍ വി. എസ്. ശ്രീജന്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷീബ ജോസ്, ഹെഡ്മിസ്ട്രസ് ബീന ജേക്കബ്, കരിയര്‍ ഗൈഡ് കെ.ബി.ബിന്ദു, സ്‌കൂള്‍ ലീഡര്‍ നന്ദ കെ.നായര്‍ എന്നിവര്‍ സംസാരിച്ചു.