29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശിക്ക് സൂര്യതപമേറ്റു

ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശിക്ക് സൂര്യതപമേറ്റു

89

ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി കൂളത്ത് വാസുവിന് (62) സൂര്യതപമേറ്റു.
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. തേപ്പ് തൊഴിലാളിയായ വാസുവിന് ശരീരത്തില്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സ നല്‍കി. പാലക്കാട് ജില്ലയില്‍ വെള്ളിയാഴ്ച ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ടായിരുന്നു. പ്രദേശത്ത് ശക്തമായ ചൂട് തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ അനാവശ്യമായി പുറത്തുപോകുന്നത് ഒഴിവാക്കുകയും, ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ADVERTISEMENT
error: Content is protected !!