29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu യുവാവിനെ  കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ  കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

110

ചങ്ങരംകുളം കോക്കൂരില്‍ യുവാവിനെ  കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോക്കൂര്‍ എരാളത്ത് വളപ്പില്‍ അന്‍സാര്‍ മകന്‍ സിനാസിനെയാണ് വെള്ളിയാഴ്ച വൈകിയിട്ട് 6 മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 25 വയസ്സായിരുന്നു.
സിനാസിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചങ്ങരംകുളത്ത് സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച കാലത്ത് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം
ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.  ഹസീന മാതാവാണ്.

ADVERTISEMENT
error: Content is protected !!