31 C
Kunnamkulam
Friday, September 18, 2026
Home Bureaus Kunnamkulam കുന്നംകുളം ടൗണ്‍ ഹാളിന് സമീപം മലമ്പാമ്പിനെ പിടികൂടി

കുന്നംകുളം ടൗണ്‍ ഹാളിന് സമീപം മലമ്പാമ്പിനെ പിടികൂടി

34

കുന്നംകുളം നഗരസഭ ടൗണ്‍ ഹാളിന് സമീപത്തെ ഓട്ടോ പാര്‍ക്കില്‍ നിന്ന് അഞ്ചടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പ്രദേശത്ത് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍മാരായ സോമന്‍ ചെറുകുന്ന്, പി.കെ. ബിനീഷ് എന്നിവര്‍ സ്ഥലത്തെത്തി. ഇതിനിടെ ഇഴഞ്ഞുനീങ്ങിയ മലമ്പാമ്പ് സമീപത്തെ കാനയിലേക്ക് കയറി. പുകയുണ്ടാക്കി പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പാമ്പ് പുറത്തുവന്നില്ല. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ സ്വദേശിയായ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് സ്ഥലത്തെത്തി. വടി ഉപയോഗിച്ച് കാനയില്‍ നിന്ന് പുറത്തെത്തിച്ച പാമ്പിനെ പ്രബീഷ് ഉടന്‍ തന്നെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. പിടികൂടിയ മലമ്പാമ്പിനെ പിന്നീട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.

 

ADVERTISEMENT
error: Content is protected !!