എളവള്ളി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതികളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത യോഗത്തില്‍ അദ്ധ്യക്ഷയായി. വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എന്‍.ബി ജയ, സനില്‍ കുന്നത്തുള്ളി, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് രശ്മി പ്രേംജിത്ത്, പഞ്ചായത്തിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തികരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.



