28.9 C
Kunnamkulam
Thursday, July 9, 2026
Home Bureaus Kunnamkulam അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുന്നംകുളം നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥന്‍ മരിച്ചു

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുന്നംകുളം നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥന്‍ മരിച്ചു

 

ബൈക്കപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുന്നംകുളം നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥന്‍ മരിച്ചു. റവന്യൂ വിഭാഗം ക്ലര്‍ക്ക് ആയി ജോലി ചെയ്യുന്ന വേലൂര്‍ വെള്ളാറ്റഞ്ഞൂര്‍ സ്വദേശി 38 വയസുള്ള ജോസഫാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. സുഹൃത്തിന്റെ ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് മരിച്ചത്. മൂന്നുവര്‍ഷത്തിലധികമായി കുന്നംകുളം നഗരസഭയില്‍ ജോലി ചെയ്യുന്നു. അവിവാഹിതനാണ്.

ADVERTISEMENT
error: Content is protected !!