28.5 C
Kunnamkulam
Thursday, July 9, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരത്തില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് പതിവാകുന്നു

കുന്നംകുളം നഗരത്തില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് പതിവാകുന്നു

പഴയ ജവഹര്‍ തിയേറ്ററിന് മുന്‍വശത്തെ ജങ്ഷനില്‍ മൂന്നിടങ്ങളില്‍ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലം പാഴായി. കുടിവെള്ളം പാഴാകുന്നത് പതിവായതോടെ നാട്ടുകാരില്‍ പ്രതിഷേധവും കനക്കുകയാണ്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ സ്ഥലത്തെത്തി പ്രധാന വാല്‍വ് അടച്ചതോടെയാണ് ജലപ്രവാഹം നിയന്ത്രണവിധേയമായത്. എന്നാല്‍, വാല്‍വ് അടച്ചതോടെ ഈ പ്രദേശത്തെ കുടിവെള്ള വിതരണം പൂര്‍ണ്ണമായും നിലച്ചു. റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗത തടസ്സങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

ADVERTISEMENT
error: Content is protected !!