28.5 C
Kunnamkulam
Thursday, July 9, 2026
Home Bureaus Perumpilavu പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും, ശ്രീമദ് ദേവി ഭാഗവത നവാഹയജ്ഞവും സമാപിച്ചു

പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും, ശ്രീമദ് ദേവി ഭാഗവത നവാഹയജ്ഞവും സമാപിച്ചു

പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും, ശ്രീമദ് ദേവി ഭാഗവത നവാഹയജ്ഞവും സമാപിച്ചു. യജ്ത്ത മണ്ഡപത്തില്‍ രാവിലെ ഗണപതി ഹോമം, ലളിതാ സഹസ്രനാമം, ഗ്രന്ഥപൂജ നമസ്‌കാരം, ഗായത്രീമന്ത്രാര്‍ച്ചന, തുടര്‍ന്നു പാരായണം എന്നിവക്കു ശേഷം പ്രകാര ദീപം, മണിദ്വീപ് വര്‍ണ്ണന, പൂത്താലത്തോടെ നാമജപ ഘോഷയാത്ര , ബ്രഹ്‌മ തലശാവിഷേകം മഹാ ആരതി , ആചാര്യ ദക്ഷിണ എന്നിവയോടെ ഒമ്പതു ദിവസങ്ങളിലായയി നടന്നു വന്നിരുന്ന നവാഷയജ്ഞത്തിന് സമാപനമായി. ഭാഗവതാചാര്യന്‍ ഗുരുവായൂര്‍ മണികണ്ഠ വാര്യരായിരുന്നു യജ്ഞ്യാചാര്യന്‍.

ADVERTISEMENT
error: Content is protected !!