27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ 90-ാം വാര്‍ഷികാഘോഷം മെയ് 23ന്

എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ 90-ാം വാര്‍ഷികാഘോഷം മെയ് 23ന്

90

എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ 90-ാം വാര്‍ഷികാഘോഷം മെയ് 23 ശനിയാഴ്ച വൈകിട്ട് 5.30ന് എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് കെ.എം.അഷറഫ് അധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ഗിരീഷ്, ജില്ല പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍, കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസര്‍ സംഗീത പ്രസാദ് തുടങ്ങി ജനപ്രതിനിധികളും കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ചടങ്ങില്‍ വിവിധ രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കലാസാമൂഹ്യ സാംസ്‌കാരിക പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!