എ പി ജെ അബ്ദുല്‍ കലാം ബാല പ്രതിഭാ പുരസ്‌കാരം പുന്നയൂര്‍ സ്വദേശി അബ്ദുല്‍ ഹാദിക്ക്

തിരുവനന്തപുരം എ പി ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ ബാല പ്രതിഭാ പുരസ്‌കാരം പുന്നയൂര്‍ എടക്കഴിയൂര്‍ സ്വദേശിയായ വി.എസ്. അബ്ദുല്‍ ഹാദിക്ക്. ഒക്ടോബര്‍ 15ന് എ.പി.ജെയുടെ ജന്മദിനത്തില്‍ തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബ്ബില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പുരസ്‌കാരം സമ്മാനിക്കും.

അപൂര്‍വ്വരോഗമായ ഡ്യൂഷിന്‍ മുസ്‌ക്കുലര്‍ ഡിസ്‌ട്രോഫി രോഗം തന്നെ കീഴ്‌പ്പെടുത്തുമ്പോളും കവിതകളും കഥകളുമെഴുതി വൈകല്ല്യത്തെ മറികടന്ന ഹാദിയെ തേടി കേരള വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യപുരസ്‌കാരം’, സാമൂഹ്യനീതി വകുപ്പിന്റെ ‘ബെസ്റ്റ് ക്രീയേറ്റീവ് ചൈല്‍ഡ് വിത്ത് ഡീസബിലിറ്റി’ അവാര്‍ഡും ലഭിച്ചട്ടുണ്ട്. തിരുവത്ര പുത്തന്‍കടപ്പുറം ഗവര്‍മെന്റ് ഫിഷറീസ് യുപി സ്‌കൂള്‍ അധ്യാപകന്‍ സലീം മാസ്റ്ററുടെയും ഷബ്നയുടെയും മകനായ അബ്ദുല്‍ ഹാദി, എടക്കഴിയൂര്‍ സീതി സാഹിബ് വി.എച്ച്.എസ്.എസ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്

ADVERTISEMENT
Malaya Image 1

Post 3 Image