കുന്നംകുളം സി.എസ്.ഐ സെന്റ് പോള്‍സ് ഇടവകയുടെ ആദ്യഫല പെരുന്നാളും സ്‌തോത്രാരാധനയും ഞായറാഴ്ച

കുന്നംകുളം സി.എസ്.ഐ സെന്റ് പോള്‍സ് ഇടവകയുടെ ആദ്യഫല പെരുന്നാളും സ്‌തോത്രാരാധനയും ഒക്ടോബര്‍ 13-ാം തിയ്യതി ഞായറാഴ്ച നടക്കും. രാവിലെ 7 മണി മുതല്‍ ആദ്യഫല സമര്‍പ്പണം ഹെറിറ്റേജ് ഹാളില്‍ നടക്കും. 8.30ന് പെരുന്നാള്‍ വിശുദ്ധ സംസര്‍ഗ്ഗ ആരാധന, 11 മണിയ്ക്ക് സമര്‍പ്പണ വസ്തുക്കളുടെ ലേലം, സ്ത്രീജന സഖ്യം, യുവജന സഖ്യം, സണ്‍ണ്ടെ സ്‌കൂള്‍ തുടങ്ങി വിവിധ സംഘടനകളുടെ സ്റ്റാളുകളും വില്‍പനയും, തുടന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

ഫോര്‍ട്ട് കൊച്ചി സി.എസ്.ഐ. സെന്റ് ഫ്രാന്‍സിസ് ഇടവക വികാരി റവ.കുര്യന്‍ പീറ്റര്‍ വിശിഷ്ടാതിഥിയാകും. വചന ശുശ്രൂഷയ്ക്കും തിരുവത്താഴ ശുശ്രൂഷയ്ക്കും റവ.കുര്യന്‍ പീറ്റര്‍ നേതൃത്വം നല്‍കും. വികാരി റവ. ഷിബു മോന്‍, സീനിയര്‍ വികാരി റവ.തോംസണ്‍, കെ.ജെ.ജോണ്‍സണ്‍ ഉപദേശി എന്നിവര്‍ സഹകാര്‍മ്മികരാകും. സെക്രട്ടറി എബ്രഹാം ലിങ്കണ്‍, ട്രഷറര്‍ സജി ജോസഫ് എന്നിവര്‍ ചുമതലക്കാരാണ്.

ADVERTISEMENT
Malaya Image 1

Post 3 Image