സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെയും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡണ്ട് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലളിത ഗോപി അദ്ധ്യക്ഷത വഹിച്ചു. മറ്റം സെന്റ് ഫ്രാന്‍സീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകനും എന്‍.സി.സി ഓഫീസുമായ പി.ജെ.സ്‌റ്റൈജു ക്ലാസ് നയിച്ചു.
ADVERTISEMENT