24.6 C
Kunnamkulam
Sunday, August 2, 2026
Home Bureaus Kunnamkulam വലിയങ്ങാടിയില്‍ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം

വലിയങ്ങാടിയില്‍ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം

കുന്നംകുളം നഗരത്തിലെ വലിയങ്ങാടിയില്‍ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം. ഡ്രൈവര്‍ക്ക് നിസാരപരിക്ക്. കുന്നംകുളം ഭാഗത്ത് നിന്നും നടുപന്തി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുത്തന്‍പള്ളിക്ക് സമീപത്തെ തിരിവ് എത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡരികിലെ കാനയുടെ സ്ലാബിലേക്ക് ഇടിച്ചു കയറിയ ഓട്ടോ റോഡിലേക്ക് മറിഞ്ഞു. വാഹനത്തിന്റെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇദ്ദേഹത്തെ ഉടന്‍ തന്നെ പ്രാഥമിക ചികിത്സയ്ക്കായി മാറ്റി. അപകടത്തെത്തുടര്‍ന്ന് വലിയങ്ങാടി മേഖലയില്‍ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്നാണ് വാഹനം റോഡില്‍ നിന്നും നീക്കം ചെയ്തത്.

ADVERTISEMENT
error: Content is protected !!