30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിന്റെ ആദ്യ ഘട്ടം സമാപിച്ചു

ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിന്റെ ആദ്യ ഘട്ടം സമാപിച്ചു

101

കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബ് (കെസിസി) തൃശ്ശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ മൈതാനത്ത് നടത്തിയിരുന്ന ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിന്റെ ആദ്യ ഘട്ടം സമാപിച്ചു. സമാപന സമ്മേളനം നഗരസഭ വൈസ് ചെയര്‍മാന്‍ പിജി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.സി.സി. പ്രസിഡന്റ് പി.എസ്.ഷാനു അധ്യക്ഷത വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കെ.ജോസ് പോള്‍ മുഖ്യാതിഥിയായി. ബോയ്‌സ് സ്‌കൂള്‍ പ്രധാന അധ്യാപിക ലില്ലി, കെ.സി.സി. സെക്രട്ടറി പി.ആനന്ദ്, ട്രഷറര്‍ എം.ശശി, ചീഫ് കോച്ച് എ.ആര്‍.സഞ്ജയ്, കോച്ച് ട്രിന്‍സന്‍, പി.ജി.സോണി, രമേഷ് വര്‍മ്മ, പി.എസ്.ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
40 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. കോച്ചിങ്ങിന്റെ ഭാഗമായി സൌഹൃദ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ക്യാമ്പ് പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ജേഴ്‌സിയും വിതരണം ചെയ്തു. ക്യാമ്പിന്റെ രണ്ടാം ഘട്ടം അടുത്തമാസം തുടങ്ങും.

ADVERTISEMENT
error: Content is protected !!