24.7 C
Kunnamkulam
Thursday, August 13, 2026
Home Bureaus Kunnamkulam അഞ്ഞൂര്‍ റോഡില്‍ മാക്കാലിക്കാവ് അമ്പലത്തിന് സമീപം ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് അപകടം.

അഞ്ഞൂര്‍ റോഡില്‍ മാക്കാലിക്കാവ് അമ്പലത്തിന് സമീപം ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് അപകടം.

110

അഞ്ഞൂര്‍ റോഡില്‍ മാക്കാലിക്കാവ് അമ്പലത്തിന് സമീപം ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ വെളിയംകോട് സ്വദേശികളായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. 48 വയസ്സുള്ള ഷമീറ, 58 വയസ്സുള്ള അബ്ദുല്‍ ലത്തീഫ്,45 വയസ്സുള്ള മുഹമ്മദ് റഫീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 7.15നാണ് അപകടമുണ്ടായത്. കുന്നംകുളം വലിയങ്ങാടി ഭാഗത്തുനിന്ന് അഞ്ഞൂര്‍ റോഡിലേക്ക് കയറുകയായിരുന്ന ഓട്ടോറിക്ഷയും ഗുരുവായൂര്‍ റോഡില്‍ നിന്ന് വടക്കേക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കുന്നംകുളം ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരു ഓട്ടോറിക്ഷകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെത്തുടര്‍ന്ന് മേഖലയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

ADVERTISEMENT
error: Content is protected !!