പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിലാക്കാട്ടിരി സ്വദേശിയും കൂറ്റനാട്ടെ ഹോട്ടല്‍ ജീവനക്കാരനുമായ ഹുസൈന്‍ (55) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.. രണ്ടാഴ്ചയിലധികമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി മേല്‍ കോടതികളെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡി. വൈ. എസ്.പി. ആര്‍.മനോജ്കുമാറിന്റെ മുമ്പാകെ കീഴടങ്ങുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിനായി പ്രതിയുടെ വീട്ടിലും സംഭവസ്ഥലത്തുമെത്തിച്ചുു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് പ്രതി അക്രമത്തിന് മുതിര്‍ന്നത്. സംഭവമറിഞ്ഞ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടതോടെ പ്രതി ഒളിവില്‍ പൊവുകയാണുണ്ടായത്. അന്വേഷണ സംഘത്തില്‍ ഡി.വൈ.എസ്.പി.ക്ക് പുറമെ ചാലിശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ അരവിന്ദാക്ഷന്‍, എസ്.ഐ,കെ.മധു, എസ്.സി.പി.ഒ, അബ്ദുള്‍ റഷീദ് എന്നിവര്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് ഒറ്റപ്പാലം സബ് ജയിലിലേക്കയച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image