ചാവക്കാട് – പൊന്നാനി ദേശീയപാതയില്‍ വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു.

 

ചാവക്കാട് – പൊന്നാനി ദേശീയപാതയില്‍ വാഹനാപകടം. ബൈക്ക് യാത്രികന്‍ മരിച്ചു. അണ്ടത്തോട്, തങ്ങള്‍പ്പടി സ്വദേശി ഒസ്സാരുവീട്ടില്‍ അഹര്‍ജാന്‍ (35) ആണ് മരിച്ചത്. പുലര്‍ച്ചെ 1:30നായിരുന്നു വാഹനാപകടം. തങ്ങള്‍പ്പടി 310 റോഡ് ജംഗ്ഷനില്‍ വെച്ച് മിനി ലോറിയും അഹര്‍ജാന്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ഇയാളെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോലീസ് നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.