23.7 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kechery ബാലസംഘം കണ്ടാണശ്ശേരി മേഖല സമ്മേളനം നടന്നു.

ബാലസംഘം കണ്ടാണശ്ശേരി മേഖല സമ്മേളനം നടന്നു.

91

ബാലസംഘം കണ്ടാണശ്ശേരി മേഖല സമ്മേളനം നടന്നു. കണ്ടാണശ്ശേരി യു.പി. സ്‌കൂളില്‍ നടന്ന സമ്മേളനം ജില്ലാ കോര്‍ഡിനേറ്റര്‍ അമല്‍റാം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ലക്ഷ്മി പന്തായില്‍ അധ്യക്ഷയായി. മേഖല സെക്രട്ടറി അഭിനവ് മണികണ്ഠന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉഷ പ്രഭുകുമാര്‍, സി.പി.ഐ.എം. കുന്നംകുളം ഏരിയാ കമ്മിറ്റി അംഗം കെ.ബി. ഷിബു, കണ്ടാണശ്ശേരി ലോക്കല്‍ സെക്രട്ടറി കെ.കെ. സതീശന്‍, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ ബാല സംഘം ഏരിയാ കോര്‍ഡിനേറ്റര്‍ രമേഷ് ചൂണ്ടല്‍, മേഖല കണ്‍വീനര്‍ വി.ഡി. ബിജു പ്രൊഫസര്‍ രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. പുല്ലാനിക്കുന്നത്ത് മേഖല പ്രസിഡണ്ട് ലക്ഷ്മി പന്തായില്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പുതിയ ഭാരവാഹികളായി ദിയ അസീസ് (പ്രസിഡണ്ട്) അഭിനവ് മണികണ്ഠന്‍ രസെക്രട്ടറി) വി.ഡി. ബിജു, (കണ്‍വീനര്‍)ഷെക്കീല ഷെമീര്‍(ജോയിന്റ് കണ്‍വീനര്‍)പ്രശാന്ത് രാഘവന്‍ (കോര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!