27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery കാണിപ്പയ്യൂരില്‍ പിക്കപ്പ് വാന്‍ ബേക്കറിയിലേക്ക് ഇടിച്ചുകയറി അപകടം

കാണിപ്പയ്യൂരില്‍ പിക്കപ്പ് വാന്‍ ബേക്കറിയിലേക്ക് ഇടിച്ചുകയറി അപകടം

419

തൃശൂര്‍ – കുന്നംകുളം റോഡില്‍ കാണിപ്പയ്യൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ബേക്കറിയിലേക്ക് ഇടിച്ചുകയറി. യൂണിറ്റി ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. ബേക്കറിയില്‍ ഈ സമയം ആളുകള്‍ ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. തൃശൂര്‍ – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാരഡൈസ് എന്ന സ്വകാര്യ ബസ് മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ് വാനിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ റോഡരികിലെ ബേക്കറിയിലേക്ക് പാഞ്ഞുകയറി. ബേക്കറിയുടെ മുന്‍വശത്തെ ടേബിളുകളിലും മറ്റ് സാധനങ്ങളിലും ഇടിച്ചാണ് വാന്‍ നിന്നത്. കടയ്ക്കുള്ളിലെ ഫര്‍ണിച്ചറുകള്‍ക്കും സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ബസ്സിനും, പിക്കപ്പ് വാനിനും കേടുപാടുകള്‍ സംഭവിച്ചു.

 

ADVERTISEMENT
error: Content is protected !!