28.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Erumapetty നിര്‍മല ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നു

നിര്‍മല ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നു

70

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എരുമപ്പെട്ടി നിര്‍മല ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂളിലും എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററിലും വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് നടന്നത്. പ്രധാന അധ്യാപിക സിസ്റ്റര്‍ ആന്‍സിലിന്‍ പൂവ്വത്താനം ലഹരി വിരുദ്ധ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ സിസ്റ്റര്‍ ലിനറ്റ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ഡീന ഡേമി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനവും നടന്നു. തുടര്‍ന്ന് കടങ്ങോട് റോഡ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ തെരുവ് നാടകം ശ്രദ്ധേയമായി. അലാന്‍ഡ റോയി ലഹരി വിരുദ്ധ പ്രസംഗം നടത്തി. സഹ വികാരി ഫാ.സാന്റിയോ എലുവത്തിങ്കല്‍ ലഹരിയുടെ സാമൂഹിക വിപത്തിനെ കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് എരുമപ്പെട്ടി പോലിസ് ഇന്‍സ്‌പെക്ടര്‍ – എസ്.അനീഷ് കുമാര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. എരുമപ്പെട്ടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരും, പോലീസ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

 

 

ADVERTISEMENT
error: Content is protected !!