വെളിയംകോട് മദ്റസ വിദ്യാർത്ഥികൾ സഞ്ചാരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സ് ഡിവൈഡറിൽ ഇടിച്ച് ഒരു വിദ്യാർത്ഥിനി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.*
കൊണ്ടോട്ടി സ്വദേശി കർളികാടൻ മുജീബ് മകൾ ഫാത്തിമ ഹിബ(17) യാണ് മരണപ്പെട്ടത്.
പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ വെളിയംകോട് ബീവിപ്പടി പാലത്തിന് മുകളിലാണ് തിങ്കളാഴ്ച്ച പുലർച്ചെ 3:45 ഓടെ അപകടം ഉണ്ടായത്.
കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർ സെക്കൻഡറി മദ്രസയിൽ നിന്നും വാഗമണ്ണിലേക്ക് ടൂർ പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച കെ എൽ 02എ ഡി 678 നമ്പർ ടുറിസ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. റോഡിൻ്റെ സൈഡ്മതിലിലുള്ള സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിക്കുകയായിരിന്നു.
അപകടത്തെ തുടർന്ന് ഇതേ ബസ്സിൽ തെന്നെ കുറ്റിപ്പുറം മിനി പമ്പ് വരേ കൊണ്ട് പോവുകയും അവിടെനിന്ന് 108 ആമ്പുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയുമാണ് ഉണ്ടായത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ.
ഗുരുതര പരിക്ക് പറ്റിയ കൊണ്ടോട്ടി സ്വദേശിനി കക്കാട്ടായിൽ വീട്ടിൽ സിദ്ധീഖ് മകൾ ഫിദഹന്ന(12) കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.