നിയന്ത്രണംവിട്ട കാര്‍ പോസ്റ്റില്‍ ഇടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല

കുന്നംകുളം തെക്കേപ്പുറത്ത് നിയന്ത്രണംവിട്ട കാര്‍ സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനിയുടെ പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് അഞ്ഞൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT