അകലാട്, സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനിടെ വീണ് തൊഴിലാളിക്ക് പരിക്കേറ്റു. കൊല്‍ക്കത്ത സ്വദേശി അനൂപിനാണ് പരിക്കേറ്റത്. രണ്ടാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ കാല്‍ തെന്നി വീഴുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആദ്യം മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.