31.5 C
Kunnamkulam
Thursday, September 24, 2026
Home Bureaus Perumpilavu പെരുമ്പിലാവില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച; പ്രതി അറസ്റ്റില്‍

പെരുമ്പിലാവില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച; പ്രതി അറസ്റ്റില്‍

48

പെരുമ്പിലാവില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഭദ്രാവതി സ്വദേശി 24 വയസ്സുള്ള ഷാഹിദിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പെരുമ്പിലാവ് സ്വദേശിയായ അക്ബറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെയും അലമാരയുടെയും പൂട്ടുകള്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്ന് 13.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 10,000 രൂപ, 2,000 രൂപ വിലമതിക്കുന്ന സണ്‍ഗ്ലാസ് എന്നിവയാണ് കവര്‍ന്നത്. വാഹനത്തിന്റെ ആര്‍.സി. ബുക്ക്, ആധാര്‍ കാര്‍ഡ്, എ.ടി.എം. കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളും മോഷ്ടിച്ചിരുന്നു. ഏകദേശം 13 ലക്ഷത്തി 62,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

 

 

ADVERTISEMENT
error: Content is protected !!