കണ്ടാണശ്ശേരിയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടി വീഴും

കണ്ടാണശ്ശേരിയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടി വീഴും.ആളൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടി മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി നടപടി സ്വീകരിച്ചു.കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി യു.പി.ഐ പേയ്‌മെന്റ് വിവരങ്ങള്‍ ശേഖരിച്ചാണ് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി പിഴ ചുമത്തിയത്. പുഴയോര പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് നിയമലംഘനമാണെന്നും ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.എട്ടാം വാര്‍ഡ് മെമ്പര്‍ ലിയ ജോജോ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസഫ് എന്‍.എഫ്., ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ് സി, ടി.എസ്. ശരത് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT