ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഉടമ രണ്ടര വയസുകാരി ഇഫ മറിയമിനെ എസ് ടി യു തൃശ്ശൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ലെഗ് സ്പ്ലിറ്റ് യോഗ പോസ്സില്‍ 28 മിനിറ്റും 47 സെക്കന്റും ഇരുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതിയാണ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോര്‍ഡില്‍
ഇഫ മറിയം ഇടം നേടിയത്. ഇഫ മറിയം മന്ദലംകുന്ന് ബദര്‍ പള്ളി സ്വാദേശി കുന്നംമ്പത്ത് മഅ്‌റൂഫിന്റെയും ഫഹിമയുടെയും മകളാണ്. കാരാട്ടെ പരിശീലകനായി ദുബായില്‍ ജോലിചെയ്യുന്ന പിതാവ് മറ്റു കുട്ടികള്‍ക്ക് ട്രെയിനിംഗ് ചെയ്യുന്നത്കണ്ടാണ് ഇഫ യോഗ ചെയ്യന്‍ തുടങ്ങിയത്. പുന്നയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് എം കുഞ്ഞിമുഹമ്മദ് മൊമന്റോ നല്‍കി ആദരിച്ചു. എസ് ടി യൂ ത്രിശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ ഇസ്മായില്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് മന്ദലംകുന്ന്, മുസ്ലീം ലീഗ് ജില്ലാ കൗണ്‍സിലര്‍ റ്റി എം നൂറുദ്ധീന്‍, മോട്ടോര്‍ തൊഴിലാളി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സെലീം കുന്നംമ്പത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഉടമ രണ്ടര വയസുകാരി ഇഫ മറിയമിനെ എസ് ടി യു തൃശ്ശൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു
ADVERTISEMENT